കെ എൻ എം റംസാൻ കിറ്റുകൾ വിതരണം ചെയ്തു

Wayanad

മേപ്പാടി മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് കെ എൻ എമ്മിന്‍റെ നേതൃത്വത്തിൽ തമിഴ്നാട് ജംഇയ്യത്തുൽ ഖുർആൻ വൽഹദീസ് എന്ന സംഘടന റംസാൻ കിറ്റുകൾ .വിതരണം ചെയ്തു. മേപ്പാടി സലഫി മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജാക് തമിഴ്നാട് ചെയർമാൻ നൂർ മുഹമ്മദ് സാഹിബ് കെ എൻ എം യൂണിറ്റ് സെക്രട്ടറി ഹംസ മദനിക് നൽകി ഉദ്ഘാടനം ചെയ്തു. കെ എൻ എം ജില്ലാ സെക്രട്ടറി സെയ്യിദ് അലി സ്വലാഹി അധ്യക്ഷൻ വഹിച്ചു. ജാക് തമിഴ്നാട് സെക്രട്ടറി കുഞ്ഞുമുഹമ്മദ് കോയ, നാസർ കൈനാടൻ, ജൗഹർ പി ഓ. എന്നിവർ പങ്കെടുത്തു.