കല്പറ്റ: മണ്‍സൂണ്‍കാല വിനോദ സഞ്ചാരം വയനാട്ടില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വയനാട് മഡ് ഫെസ്റ്റ് ജൂലായ് ആറുമുതല്‍ പതിനാലുവരെ നടത്തും. ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടേയും ത്രിതല പഞ്ചായത്തുകളുടേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് മഡ് ഫെസ്റ്റ് നടത്തുന്നത്.
വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 2 വിന്റെ ഭാഗമായി മണ്‍സൂണ്‍ മാരത്തോണ്‍, മഡ് ഫുട്‌ബോള്‍, മണ്‍സൂണ്‍ മഡ് വടംവലി, കയാക്കിംഗ്, മഡ് വോളിബോള്‍, മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് കബഡി, മഡ് പഞ്ചഗുസ്തി, മണ്‍സൂണ്‍ ട്രാക്കിംഗ് തുടങ്ങിയവ സംഘടിപ്പിക്കും.
ആറിന് നടക്കുന്ന മണ്‍സൂണ്‍ മാരത്തോണ്‍ പനമരം മുതല്‍ മാനന്തവാടി വരേയാണ്. ഏഴ്, എട്ട് തിയ്യതികളില്‍ മാനന്തവാടി താലൂക്ക്തല മഡ് ഫുട്‌ബോള്‍ മത്സരം, ജില്ലാ മഡ് വോളിബോള്‍ എന്നിവ വള്ളിയൂര്‍ക്കാവിന് സമീപം നടക്കും. ഒമ്പതാം തിയ്യതി സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്‌ബോള്‍ മത്സരം നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂരില്‍ നടക്കും. പത്താം തിയ്യതി കരിയോട് കറലാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് (ഡബിള്‍) തുഴയല്‍ മത്സരം നടക്കും. വിജയികള്‍ക്ക് 10000, 5000, 3000, 2000 വീതം ക്യാഷ് അവാര്‍ഡ് നല്‍കും. 11, 12, 13, 14 തിയ്യതികളില്‍ വൈത്തിരി താലൂക്കുതല, ജില്ലാതല, സംസ്ഥാനതല മഡ് ഫുട്‌ഹോള്‍ മത്സരം, മഡ് വടം വലി, മഡ് കബഡി, മഡ് പഞ്ചഗുസ്തി എന്നിവ കാക്കവയല്‍ നഴ്‌സറി പരിസരത്ത് പ്രത്യേകം സജീകരിച്ച മഡ് സ്റ്റേഡിയത്തില്‍ നടക്കും.
കാക്കവയലില്‍ 14ന് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുള്ള ടീമുകളും പങ്കെടുക്കും. വിജയികള്‍ക്ക് 25000, 15000, 5000 വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. കൂടാതെ മഡ് വടംവലി, മഡ് കബഡി, മഡ് പഞ്ചഗുസ്തി എന്നിവ (ഓപ്പണ്‍ കാറ്റഗറി, മത്സരവും ഇതേ വേദിയില്‍ നടക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 7593892957, 7593892960, 7593892952, 7593892961 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 7593892954 എന്ന നമ്പറില്‍ നിന്നും ലഭിക്കും.