പെരുന്നാള്‍ ദിനത്തിന് പൊലിമ പകര്‍ന്ന് മുക്രി മൂസ

Wayanad

പെരുന്നാള്‍ ദിനത്തില്‍ നല്ലൊരു സന്ദേശവുമായി പുറത്തിറങ്ങിയ മുക്രി മൂസ എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമായി. ഫിലിം 369 യൂട്യൂബ് ചാനലാണ് ഹൃസ്വ ചിത്രം പുറത്തിറക്കിയത്. ചിരിക്കാനും കരയാനും സന്തോഷിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന നല്ലൊരു ചിത്രമാണ് മുക്രി മൂസ. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശിഹാബ് ഷാ വയനാടാണ്. തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് രാമനുണ്ണി.

രാമനുണ്ണി, സുന്ദര്‍ രാജന്‍ എടപ്പെട്ടി, ഉണ്ണി അരപ്പറ്റ, ജംനീഷ് ബാബു, ഷിഹാബ് ഷ വയനാട്, ഷെര്‍ളി കല്പറ്റ, സ്‌നേഹ കമ്പളക്കാട് തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്.