ദുബൈ: ഹോളി ആഘോഷിച്ച് ഇന്ത്യന്‍ പ്രവാസി സമൂഹം. ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ഹോളി ആഘോഷം നടന്നത്. ഉത്തരേന്ത്യയില്‍ ബുധനാഴ്ചയായിരുന്നു ഹോളി ആഘോഷം. എന്നാല്‍ അവധി ദിനം മുന്‍നിര്‍ത്തി ശനിയാഴ്ചയാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഘോഷം സംഘടിപ്പിച്ചത്. എക്‌സ്‌പോ സിറ്റിയിലെ ജൂബിലി പാര്‍ക്കില്‍ നടന്ന ആഘോഷത്തില്‍ നിരവധി ഇന്ത്യക്കാര്‍ പങ്കെടുത്തു. ‘ഫൂലോം കി ഹോളി’ എന്ന പേരിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹോളി ആഘോഷിച്ചത്. സംഗീത സന്ധ്യയും അരങ്ങേറി. കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരിയും ആഘോഷങ്ങളില്‍ പങ്കാളിയായി.
