കുവൈറ്റ് സിറ്റി: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണലിന്റെ 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സി ഇ ഒ: ഷബീര്‍ വെള്ളാടത്ത് (സൗദി അറേബ്യ), ഡെപ്യൂട്ടി സി ഇ ഒ: ഹര്‍ഷിദ് മാത്തോട്ടം (യു എ ഇ), സി ഒ ഒ: ഫിറോസ് മരക്കാര്‍ (കുവൈത്ത്), സി എ ഒ: സായിദ് റഫീഖ് (കുവൈത്ത്), സി എഫ് ഒ: അഷ്ഹദ് ഫൈസി (ഖത്തര്‍) സഹഭാരവാഹികളായി ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗ്: മുഹമ്മദ് റാഫി (സൗദി അറേബ്യ), ഇവന്റ്‌സ് ഡയറക്ടര്‍: അബ്ദുള്ള തൊടിക (സൗദി അറേബ്യ), ഡയറക്ടര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്സ്: മുഹമ്മദ് അനസ് (ബഹ്റൈന്‍), ഡയറക്ടര്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍: റഷാദ് ഒളവണ്ണ (ഒമാന്‍), ഡയറക്ടര്‍ ഓഫ് ക്വാളിറ്റി കണ്‍ട്രോള്‍: റിയാസ് മുഹമ്മദ് (ഖത്തര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ഇന്ത്യ, ഒമാന്‍, യു എ ഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഫോക്കസ് ഇന്റര്‍ നാഷണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിനായി യുവാക്കളെ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സംഘടന, കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയാണ് പുതിയ കമ്മിറ്റിയിലൂടെ ലക്ഷ്യമാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഫോക്കസിന്റെ ഭാവി പദ്ധതികളിലേറെയും പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സി ഇ ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ഷബീര്‍ വെള്ളാടത്ത് സൗദി അറേബ്യയിലെ ദമാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറാണ്. കൂടാതെ അതിന്റെ തുടക്കം മുതല്‍ ഫോക്കസ് സൗദിയിലെ പ്രധാന നേതാവുമാണ്. ഡെപ്യൂട്ടി സി ഇ ഓ ആയി തിരഞ്ഞെടുക്കപ്പെട്ട ഹർഷിദ് മാത്തോട്ടം യു എ ഇ അഡ്‌നോക്കിൽ എഞ്ചിനിയറായി സേവനമനുഷ്ഠിക്കുന്നു. വർത്തമാനം പത്രത്തിന്‍റെ സി ഇ ഒ ആയിരുന്നു.
ഇന്റര്‍നാഷണല്‍ സി ഒ ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ഫിറോസ് മരക്കാര്‍ കുവൈറ്റിലെ ഇക്വേറ്റ് പെട്രോകെമിക്കല്‍സിലെ ഉദ്യോഗസ്ഥനും വിശിഷ്ട സംഘാടകനുമാണ്. മുമ്പ് ഫോക്കസ് കുവൈറ്റിന്റെ റീജിയണല്‍ സി ഇ ഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത സൂം വഴി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ മേഖലാ ഭാരവാഹികളായ അമീര്‍ ഷാജി, ഹാരിസ് പി ടി, ജരീര്‍ വെങ്ങര, അബ്ദുറഹിമാന്‍, അജ്മല്‍ പുളിക്കല്‍, അബ്ദുള്‍ എസ് പി, മുഹമ്മദ് യൂസഫ് കൊടിഞ്ഞി, ഷമീര്‍ വലിയ വീട്ടില്‍, അസ്‌കര്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
സാമൂഹിക പുനര്‍നിര്‍മ്മാണത്തിലെ ബൗദ്ധിക ഇടപെടലുകളിലൂടെ മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒരു അജണ്ട രൂപീകരിക്കുന്നതിന് ഫോക്കസ് ഇന്റര്‍നാഷണല്‍ മുന്‍ഗണന നല്‍കുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു.