റൊയാലിയോ ഉദ്ഘാടനം 3ന്

Malappuram

കോട്ടക്കൽ: ആയുർവേദത്തിൻ്റെ വേരുറച്ച മണ്ണിൽ ദന്ത സംരക്ഷണത്തിൻ്റെ പുതുചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന റൊയാലിയോ ഡെൻ്റൽ കെയറിൻ്റെ ഉദ്ഘാടനം 3ന് നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമം നിർവ്വഹിക്കുന്നത്. 3 ന് കാലത്ത് 10 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക, ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
പല്ലുകളുടെ പുതു തിളക്കത്തിൻ്റെ കഥകൾ രചിക്കുമ്പോൾ ഓരോ വ്യക്തികളുടെയും പുഞ്ചിരിക്ക് പ്രാധാന്യം നൽകിക്കൊണ്ട് നൻമയുടെ പുതുചരിത്രമെഴുതാൻ ഒരുങ്ങുകയാണ് കോട്ടയ്ക്കൽ തൃശ്ശൂർ റോഡിലെ റൊയാലിയോ.