ആത്മീയ ചൂഷണങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കണം- കെ.എൻ.എം

Kozhikode

കോഴിക്കോട്: മതം ദുർവ്യാഖ്യാനം ചെയ്ത് മനുഷ്യരെ കബളിപ്പിക്കുന്ന കപട ആത്മീയ സംഘങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കി പ്രതിരോധം തീർക്കണമെന്ന് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. മുസ്ലീം സ്ത്രീകളുടെ വിദ്യാസത്തിൽ പിന്തിരിപ്പൻ നിലപാടുമായി മുന്നോട്ട് പോകുന്ന സംഘങ്ങൾ സമുദായത്തെ പുറകോട്ട് വലിക്കുകയാണെന്നും, അത്തരം നിലപാടുകളെ സമുദായം തള്ളിക്കളയുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

പ്രവർത്തക സംഗമം ജില്ലാ പ്രസിഡൻ്റ് സി മരക്കാരുട്ടി ഉദ്ഘാടനം ചെയ്തു, ജില്ലാ ക്രെട്ടറി വളപ്പിൽ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എം സി മുഹമ്മദ് അലി, റഹീം മദനി, അഹമദ് കുട്ടി മദനി, വി ഹനീഫ് , സെല്ലു അത്തോളി, എം എം റസാക്ക്, വി കെ ബാവ, പി എം അബ്ദുസ്സലാം, കുഞ്ഞഹമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.