കോഴിക്കോട്: എസ്എഫ്‌ഐ അക്രമം ക്യാമ്പസുകളില്‍ തുടര്‍ക്കഥയാവുകയാണെന്ന് ബിജെപി സംസ്ഥാ അധ്യക്ഷവന്‍ കെ.സുരേന്ദ്രന്‍. ക്യാമ്പസുകളില്‍ എസ്എഫ് ഐ ലക്ഷണമൊത്ത ഭീകരസംഘടനയായി പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളെ മാത്രമല്ല പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അവര്‍ അക്രമിക്കുകയും ഭീഷണിയും മുഴക്കുകയും ചെയ്യുന്നു. അധ്യാപകനെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടും സര്‍ക്കാര്‍ അക്രമകാരികള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്. വെറ്റിനറി കോളജില്‍ സിദ്ധാര്‍ത്ഥനെന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊന്നു. കൊയിലാണ്ടിയില്‍ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയെ അക്രമിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദാരുണമായ പതനത്തില്‍ നിന്നും സിപിഎം ഒരു പാഠവും പഠിച്ചിട്ടില്ല. തെറ്റുുതിരുത്തുമെന്നു പറയുന്ന പാര്‍ട്ടി നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി മൗനം വെടിയണം. തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന് തിരിച്ചുവരാനുള്ള എന്തെങ്കിലും ലക്ഷണമുണ്ടായിരുന്നുവെങ്കില്‍ ഇത്തരംകാര്യങ്ങളെ പ്രതിരോധിക്കണമായിരുന്നു. അവസാനത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിമാരായിരിക്കും എംബി രാജേഷും മുഹമ്മദ് റിയാസും. കോണ്‍ഗ്രസിപ്പോലെ ആങ്ങള പെങ്ങളെ തീരുമാനിക്കുംപോലെ കുടുംബ കാര്യമല്ല ബിജെപിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയം. അത് ആരുവേണമെന്ന് പാര്‍ട്ടി തീരുമാനിക്കും. വയനാട്ടില്‍ മത്സരം എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലാവും. കോണ്‍ഗ്രസിന് ഇത്തവണ വിജയം എളുപ്പമാകില്ലെന്നും അദ്ദേഹം പറഞ്ഞു.