ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ അറുപത്തെട്ടുകാരന്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനില്‍ രാധ (62) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവന്‍കുട്ടി (68) യെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.