കൊച്ചി: പ്രവാസി ലോകത്തെ പ്രവര്‍ത്തന മികവിനും സാമൂഹിക മേഖലകളിലെ സംഭാവനകളും കണക്കിലെടുത്ത് നല്‍കുന്ന പ്രവാസി ഭാരത കര്‍മ്മ ശ്രേഷ്ഠ 2023 പുരസ്‌കാരത്തിന് ശ്യാം പി പ്രഭു അര്‍ഹനായി. 15 വര്‍ഷമായി ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ ആസ്ഥാനങ്ങള്‍ ഉള്ള ഓറിയോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടര്‍ മാണ്. നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഓണററി ഡോക്ടറേറ്റും ഉള്ള ശ്യാം പി പ്രഭു കേരള ഹൈക്കോടതിയിലും തൊടുപുഴ കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
പ്രവാസി ദിനത്തോട് അനുബന്ധിച്ച് എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യു എ ഇ കോണ്‍സുലേറ്റ് ജനറല്‍ (കേരള) വൈസ് കോണ്‍സുല്‍ ഹിസ് എക്‌സലന്‍സി ഷേക്ക് ഹമാദ് അബ്ദുള്ള അല്‍ ഹെബ്‌സി പുരസ്‌കാരം സമ്മാനിച്ചു. ലോക്‌സഭ എം പി എന്‍ കെ പ്രേമചന്ദ്രന്‍, കെ കെ രമ എം എല്‍ എ, മുന്‍മന്ത്രി കെ സി ജോസഫ്, കെ സുരേന്ദ്രന്‍, ചിറ്റയം ഗോപകുമാര്‍, പ്രവാസി ബന്ധു എസ് അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
യു എ ഇയില്‍ സംരംഭകര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന് സുതാര്യവും കൃത്യവുമായി സേവനത്തിന് അനേകം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2018ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡായി ഏഷ്യാവണ്‍ ലിമിറ്റഡ് തെരഞ്ഞെടുത്തത് ഓറിയോണ്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സിനെ ആയിരുന്നു. വാര്‍ത്താ പ്രചരണം എം കെ ഷെജിന്‍.