ദുബൈ: യു എ ഇക്ക് പുതിയ നാഷണല്‍ മീഡിയാ ഓഫിസ്. മാധ്യമരംഗത്ത് യു എ ഇയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ശക്തമാക്കാനാണ് ഓഫിസ്. ഇതിന്റെ ചെയര്‍മാനായി ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാനെ നിയമിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഓഫിസ് സ്ഥാപിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മാധ്യമ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിപാടികളില്‍ ഈ ഓഫിസ് രാജ്യത്തെ പ്രതിനിധീകരിക്കും. യു എ ഇയുടെ മാധ്യമതന്ത്രങ്ങള്‍ വികസിപ്പിക്കുന്നതും ഈ ആസ്ഥാനമായിരിക്കും. പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും മാധ്യമങ്ങള്‍ക്കായുള്ള യു എ ഇയുടെ കാഴ്ചപ്പാട് ഓഫീസ് ഏകീകരിക്കും. മാധ്യമമേഖലകളുമായി ബന്ധപ്പെട്ട എല്ലാ നിയമനിര്‍മ്മാണങ്ങളുടെയും ചുമതല എന്‍.എം.ഒക്കായിരിക്കും. യുഎഇക്ക് പുറത്തുള്ള മാധ്യമങ്ങളെ വിലയിരുത്താനും ഈ ഓഫീസിന് ചുമതലയുണ്ട്. അബുദാബി ആസ്ഥാനമായിട്ടാരിക്കും ഓഫിസിന്റെ പ്രവര്‍ത്തനം.