സയ്യിദ് ഇസ്മായിൽ ശിഹാബുദ്ധീൻ സ്ക്കോളർഷിപ്പ് ഫോർ ഹയർ എഡ്യൂക്കേഷൻ &റിസർച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

Kannur

കണ്ണൂര്‍: പ്രമുഖ പണ്ഡിതനും ഗ്രന്ഥ കർത്താവും ജാമിഅഃ സഹ്‌റ സ്ഥാപനങ്ങളുടെ ശിൽപ്പിയുമായ മർഹൂം സയ്യിദ് ഇസ്മായിൽ ഷിഹാബുദ്ധീ ൻ തങ്ങളുടെ സ്മരണാർത്ഥം ഏർപ്പെ യെടുത്തിയ സ്ക്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം ജാമിഅഃ സഹ്‌റ ചെയർമാൻ സയ്യിദ് മുഹമ്മദ്‌ മഖ്ദൂo അൽബുഖാ രി നിർവഹിച്ചു. മൊകേരി തങ്ങൾ പീടിക സഹ്‌റ അലുംനി കമ്മിറ്റി _ യൂ. എ. ഇ. ചാപ്റ്റർ ആണ് ഈ സ്ക്കോളർഷിപ്പ് ഏർപ്പെടുത്തിയത്.

ഒരു വിദ്യാർത്ഥിക്ക് വാർഷിക പഠന ചെലവ് 25000 രൂപ എന്ന നിരക്കിലാണ് സ്ക്കോളർഷിപ്പ്. സ്കൂൾ സി. ഇ. ഒ. ടി. പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. സഹ്‌റ അലുംനി കമ്മിറ്റി യു. എ. ഇ. പ്രസിഡന്റ് അഹമ്മദ്‌ വയലിൽ സ്ക്കോളർഷിപ്പ് തുക കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ അക്ബർ. കെ പദ്ധതി വിശദീകരിച്ചു.

പി. ഇസ്മായിൽ, മോളി റെർശേക, തമീം, മുഹമ്മദ്‌ അലി,നൗഫൽ സഖാഫി പൂർവ്വ വിദ്യാർഥികളായ കെ. പി മഞ്ചൂർ, യഹ്‌നാസ്, റഹീം കൈവേലിക്കൽ,എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക കർമ്മ മുട്ടുങ്ങൽ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സജിന. എം നന്ദിയും പറഞ്ഞു.