കോഴിക്കോട് – ജില്ലയില് എസ് എസ് എൽ സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മിറ്റി കളക്ടറേറ്റ് കവാടത്തിൽ സത്യഗ്രഹം സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികളെ പ്ലസ് വൺ പഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തള്ളിവിടുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മാറി മാറി വന്ന സർക്കാറുകൾ മലബാറിലെ വിദ്യാർത്ഥികളെ അവഗണിക്കുകയാണെന്നും അവരുടെ കണ്ണീര് കാണാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. എസ്ഡി ടി യു സംസ്ഥാന പ്രസിഡണ്ട് എ വാസു സമരാംഗ ങ്ങൾക്ക് ഷാൾ അണിയിച്ചു സമരത്തെ അഭിവാദ്യം ചെയ്തു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ, ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറിമാരായ പി ടി അഹമ്മദ്, റഹ്മത്ത് നെല്ലുളി, കെ ഷമീർ, മുനീബ് എലങ്കമൽ (ഫ്രറ്റെർണിറ്റി മൂവേമെന്റ്), ഹുസൈൻ മണക്കടവ് (എസ് ഡി ടി യു), ഷബ്ന തച്ചംപൊയിൽ (വിമൺ ഇന്ത്യാ മൂവ്മെന്റ്), പിപി റൈഹാനത്ത് (പ്രത്യാശ ), എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ടി അബ്ദുൽ ഖയ്യും, പി പി ശറഫുദ്ധീൻ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ബാലൻ നടുവണ്ണൂർ, എം അഹമ്മദ് മാസ്റ്റർ, ടിപി മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ റസാഖ് ചക്കേരി, ഹമീദ് എടവരാട്, യുസുഫ് ടി പി, ജെ പി അബുബക്കർ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, വി കുഞ്ഞമ്മദ്, നിസാർ ചെറുവറ്റ, ഷാനവാസ് മാത്തോട്ടം, എൻ വി താരിഖ്, സിപി ഷമീർ, റസാഖ് ഇ പി, അഷ്റഫ് കുട്ടിമോൻ, സാലിം പുനത്തിൽ (അഴിയൂർ വാർഡ് മെമ്പർ) സംസാരിച്ചു.