വയനാട് ദുരന്തം: വീട് നിർമിക്കാൻ 3 കോടി വാഗ്ദാനവുമായി കോഴിക്കോട്ടെ ദി ബിസിനസ് ക്ലബ്

Kozhikode

കോഴിക്കോട് : മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് വയനാട്ടിൽ പ്രളയ ബാധിതരായവരുടെ കണ്ണീരൊപ്പൊൻ ഒരുങ്ങുന്നു. പ്രാഥമിക ഘട്ടത്തിൽ വീട് നഷ്ടപ്പെട്ട 40 പേർക്ക് വീട് നിർമ്മിക്കാനാണ് തീരുമാനം .ആദ്യ ഘഡുവായി 3 കോടി ചിലവഴിക്കും. ഇതിനായി ടി ബി സി വയനാട് റസ്ക്യൂ കമ്മിറ്റി രൂപീകരിച്ചു.
ഇത് സംബന്ധിച്ച് ഇന്നലെ പ്രത്യേക യോഗം വൈ എം സി എ കോസ് റോഡ് മറീന റസിഡൻസിയിൽ ചേർന്നു.

ടി ബി സി പ്രസിഡൻ്റ് എ കെ ഷാജി (മൈജി) അധ്യക്ഷത വഹിച്ചു. തിരച്ചിൽ പൂർണമാകുന്ന മുറയ്ക്ക് വീട് നഷ്ടപ്പെട്ടവരുടെ യഥാർത്ഥ ചിത്രം സംസ്ഥാന സർക്കാറിന് ലഭിക്കും . ഇതിന് ശേഷം ടി ബി സി നിർമ്മിക്കുന്ന വീട് സംബന്ധിച്ചുള്ള വിവരങ്ങൾ വയനാട് ജില്ലാ കളക്ടറെ ധരിപ്പിക്കും.

” ഭക്ഷണം , വസ്ത്രം മറ്റ് അവശ്യ സാധനങ്ങൾ നാടിൻ്റ നാനാ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസ്ഥ മാറി സുരക്ഷിതമായ ഇടം കണ്ടെത്തണമെന്ന ആവശ്യം ഉയരും . സർക്കാറിന്റെയോ മറ്റ് സന്നദ്ധ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥലം സൗജന്യമായി അനുവദിച്ചു കിട്ടുന്നതോടെ വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിച്ച് സർക്കാർ നിർദ്ദേശിക്കുന്നവർക്ക് കൈമാറും – ടി ബി സി പ്രസിഡൻ്റ് എ കെ ഷാജി പറഞ്ഞു.

സമാന മനസ്ക്കരെ ചേർത്ത് പിടിച്ച് വാഗ്ദാനം ചെയ്തതിലും കൂടുതൽ വീടുകൾ (പറ്റുമെങ്കിൽ 100 വീടുകൾ വരെ ) നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്
ടി ബി സി ജനറൽ സെക്രട്ടറിയും പദ്ധതിയുടെ ജനറൽ കൺവീനറുമായ മെഹറൂഫ് മണലൊടി (ജി-ടെക് )പറഞ്ഞു.

വിലങ്ങാട് മണ്ണിടിച്ചിലിൽ ദുരിതം നേരിട്ട കച്ചവടക്കാർക്ക് കെട്ടിടം നിർമിക്കാൻ സഹായം നൽകുമെന്ന് മുൻ പ്രസിഡന്റ്‌ കൂടിയായ ട്രഷറർ കെ വി സക്കീർ ഹുസൈൻ (മെർമർ ഇറ്റാലിയ) പറഞ്ഞു.

എ കെ ഫൈസൽ മലബാർ ഗോൾഡ് ( പദ്ധതി ചെയർമാൻ ) , ഷുക്കൂർ കിനാലൂർ , ജലീൽ മെറാൾഡ (പദ്ധതി വൈസ് ചെയർമാൻമാർ),ആർ ജലീൽ മലബാർ ഗോൾഡ്’
( ടി ബി സി ചാരിറ്റി ക്യാബിനറ്റ് ചെയർമാൻ) , എം മുജീബ് റഹ്മാൻ എമിൻ ഗോൾഡ്, സന്നാഫ് പാലക്കണ്ടി ( ക്യാബിനറ്റ് സെക്രട്ടറിമാർ ) ഉൾപ്പെട്ടതാണ് കമ്മിറ്റി .
കമ്മിറ്റി ഇതിനായി പ്രത്യേക ബാങ്ക് എക്കൗണ്ടും ആരംഭിച്ചു.