പ്ലസ്ടു സീറ്റ് കുറവ് ഉടൻ പരിഹരിക്കുക: വിസ്‌ഡം

Kozhikode

കോഴിക്കോട് : മലബാറിലെ പ്ലസ്ടു സീറ്റ് കുറവ് പരിഹരിക്കാൻ ബാച്ചുകൾ അനുവദിച്ച് ശാശ്വത പരിഹാരം കാണണമെന്ന് വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ കോഴിക്കോട് ജില്ലാ കൌൺസിൽ ആവശ്യപ്പെട്ടു. സീറ്റ് വർദ്ധനവ് കുട്ടികളുടെ പഠന നിലവാരത്തെയും, അർഹരായവർക്ക് അഡ്മിഷൻ ലഭിക്കാതെയും പോകുന്നതിന് ഇടവരുത്തും.

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണ നിലവാരം സംബന്ധിച്ച് ധവളപത്രം ഇറക്കുകയും, പരിഹാരങ്ങൾക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൌൺസിൽ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ വി ടി അധ്യക്ഷത വഹിച്ച കൌൺസിൽ വൈസ് പ്രസിഡന്റ്‌ ഉമ്മർ അത്തോളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ സജ്ജാദ് മുഖ്യ പ്രഭാഷണം നടത്തി. നജീബ് സലഫി ചെറുവാടി ഉദ്ബോധനം നടത്തി. അഷ്‌റഫ്‌ കല്ലായി, ഐ പി മൂസ, ജംസീർ പി സി, മകബൂൽ അത്തോളി, ബഷീർ ഫാറൂഖി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അബ്ദുറസാഖ് കൂട്ടിൽ സ്വാഗതവും ഫൈസൽ മങ്കാവ് നന്ദിയും പറഞ്ഞു.