അടുത്ത ഞായറാഴ്ച വിവാഹം നടക്കേണ്ട യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Malappuram

എരമംഗലം (മലപ്പുറം): അടുത്ത ഞായറാഴ്ച വിവാഹം നടക്കേണ്ട യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഉറക്കത്തില്‍ മരണം സംഭവിക്കുകയായിരുന്നു.

ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ് 21ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങള്‍: ഫാരിസ് കബീര്‍ (ദുബായ്) ഹിബ.