സുലൈമാൻ സേട്ട് സെന്‍റർ ഒന്നാം വാർഷികം ആഘോഷിച്ചു

Kozhikode

കോഴിക്കോട്: കുറ്റിച്ചിറ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുലൈമാൻ സേട്ട് സെൻ്റർ സിറ്റി ചാപ്റ്ററിൻ്റെ ഒന്നാം വാർഷികാഘോഷം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെൻ്റർ സിറ്റി ചെയർമാൻ കെ.പി.സലീം അദ്ധ്യക്ഷത വഹിച്ചു.

വാർഷികത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ മേയർ ശോഭ അബൂബക്കർ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. സെൻ്ററിലേക്ക് വിവിധ സൊസൈറ്റികളും വ്യക്തികളും നൽകിയ മെഡിക്കൽ എക്യുപ്മെൻ്റ്സ് കൗൺസിലർ കെ. മൊയ്തീൻ കോയ കൈമാറി.

സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കാസിം ഇരിക്കൂർ, കൗൺസിലർ കെ. മൊയ്തീൻ കോയ, വി.പി.എസ്. ലൈക്ക് ഷോർ മെഡിക്കൽ സുപ്രണ്ട് ഡോ. മെഹ്റൂഫ് രാജ്, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ, മുൻ കൗൺസിലർ മറിയം ടീച്ചർ, സി.എ.ഉമ്മർകോയ , ഡോ.ആതിര, ഡോ.ടി. ജുനീഷ് എന്നിവർ ആശംസിച്ചു.
സിറ്റി ചാപ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ എം.വി. റംസി ഇസ്മായിൽ സ്വാഗതവും, സെക്രട്ടറി ടി. നൗഷാദ് നന്ദിയും പറഞ്ഞു.സമാപനമായി പ്രസിദ്ധ മെജീഷ്യൻ ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക് ഷോയും സംഘടിപ്പിച്ചു.

ചാരിറ്റിയായി പ്രവർത്തിക്കുന്ന ഈ ചാപ്റ്ററിന്ന് കീഴിൽ ഫിസിയോതെറാപ്പി,സ്പീച്ച് തെറാപ്പി, ഹോം തെറാപ്പി, ഒ.പി.ക്ലിനിക്ക്, കൗൺസലിങ്ങ് സെൻ്റർ,സൗജന്യ ആംബുലൻസ് സർവ്വീസ് എന്നീ സേവനങ്ങളാണ് നൽകി വരുന്നത്. ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ഒരു വനിതാ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് തുടങ്ങും.15 അംഗങ്ങളടങ്ങുന്ന ഈ യൂണിറ്റ് ആഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും.