പി ചന്ദ്രശേഖരൻ നിര്യാതനായി

Kozhikode

കോഴിക്കോട്: ആകാശവാണിയിലെ റിട്ട.ന്യൂസ് എഡിറ്ററും പത്രപ്രവർത്തക സ०ഘടനയുടെ ആദ്യകാല ശിൽപ്പികളിൽ പ്രധാനിയുമായ പി. ചന്ദ്രശേഖരൻ (94) പന്നിയങ്കര ദുർഗാദേവിക്ഷേത്രത്തിനടുത്തുള്ള ‘പ്രശാന്തി’ വീട്ടിൽ നിര്യാതനായി.
ആകാശവാണിയിൽ ചേരുന്നതിന് മുമ്പ് 1950-കളിൽ കുറച്ചുകാലം മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്നു.

തപസ്യ കലാ-സാഹിത്യ വേദി മുൻ കോഴിക്കോട് ജില്ല അദ്ധ്യക്ഷനും കോഴിക്കോട് അക്ഷരശ്ളോക സമിതിയിലെ മുതിർന്ന അംഗവുമാണ്. പ്രശസ്ത വേദപണ്ഡിതനും സാമൂഹികപരിഷ്കർത്താവുമായ വി.കെ.നാരായണഭട്ടതിരിപ്പാടിൻെറ മകനാണ്. ഭട്ടതിരിപ്പാടിൻെറ ലേഖനങ്ങൾ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുന്ന ട്രസ്റ്റിൻെറ ഭാരവാഹിയാണ്. ശ്രീമദ്ഭാഗവതവും ദേവിഭാഗവതവും മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്.