തിരുവനന്തപുരം: അഴിമതിയെ തുടച്ചു നീക്കാനും സുതാര്യമായ ഭരണം നടപ്പിലാക്കാനും സിവില്‍ സര്‍വീസുകാര്‍ നിസ്വാര്‍ത്ഥ സേവകരാകണമെന്ന് കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മുന്‍ സെക്രട്ടറി മോഹന്‍ദാസ് ഐ എ എസ് അഭിപ്രായപ്പെട്ടു. നാഷണല്‍ കോളേജിലെ ഇന്‍സൈറ്റോ നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി സിവില്‍ സര്‍വീസ് സപ്പോര്‍ട്ട് സെല്‍ സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവില്‍ സര്‍വീസ് അഭിരുചിയുള്ള ഉള്ള വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ ഭാവിശോഭനമാക്കുന്ന തിന് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പാള്‍ ഡോ. എസ് എ ഷാജഹാന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, സിവില്‍ സര്‍വീസ് സപ്പോര്‍ട്ട് സെല്‍ കോഡിനേറ്റര്‍ ആഷിക്, ഭവ്യ, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.