മാലിന്യമുക്ത നവകേരളം: കുട്ടികള്‍ക്കുള്ള പ്രബന്ധ മത്സരം അപേക്ഷ ക്ഷണിച്ചു

Wayanad

 കല്‍പ്പറ്റ: കുടുംബശ്രീ ബാലസഭ – ശുചിത്വോത്സവം 2.0 യുടെ ഭാഗമായി കുട്ടികള്‍ക്ക് പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. മാലിന്യ മുക്ത നവകേരളം പ്രശ്‌നങ്ങളും സാധ്യതകളും  എന്നതാണ് വിഷയം. മികച്ച പ്രബന്ധത്തിന് കുടുംബശ്രീ നവംബറില്‍ സംഘടിപ്പിക്കുവാന്‍ ഉദേശിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചക്കോടിയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.

ഇതിന് മുന്നോടിയായി ബാലസഭ (ഹൈസ്‌ക്കൂള്‍/ ഹയര്‍സെക്കന്ററി) കുട്ടികള്‍ക്കായി സെമിനാര്‍ മത്സരം സംഘടിപ്പിക്കും. മത്സരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കില്‍ സ്‌കൂള്‍ വഴി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ജൂലൈ 25 ന് 5 മണിക്ക് മുന്‍പ് അപേക്ഷയും പ്രബന്ധവും സമര്‍പ്പിക്കണം. ജില്ലാ തലത്തില്‍ ആഗസ്ത് 3, 4 തിയ്യതികളില്‍ സെമിനാര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.

ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാനതല സെമിനാറില്‍ പങ്കെടുക്കാം. സംസ്ഥാന തല മത്സരത്തില്‍ ഒന്ന് മുതല്‍ അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്ന വിജയികള്‍ക്ക് യഥാക്രമം 10000, 8000, 6000, 4000, 2000 രൂപ സമ്മാനമായി ലഭിക്കുന്നതായിരിക്കും.www.kudumbashree.org എന്ന കുടുംബശ്രീ വെബ്‌സൈറ്റില്‍ അപേക്ഷ ഫോമുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 299370