തിരുവനന്തപുരം: പാറശാല മുതൽ ഹരിപ്പാട് വരെ ഉൾപ്പെടുന്ന ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ 2024-25 വർഷത്തെ ക്യാബിനറ്റ്
സ്ഥാനാരോഹണവും 12.50 കോടിയോളം രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിൽ നടക്കും.
ഡിസ്ട്രിക്ട് ഗവർണർ എം. എ വഹാബ് നേതൃത്വം നൽകുന്ന ചടങ്ങിൽ ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർമാരായ വി.പി നന്ദകുമാർ, ആർ.മുരുഗൻ,
മുൻ ഗവർണർമാരായ ബി. അജയകുമാർ, കെ.സുരേഷ്, ഡോ. കണ്ണൻ, വൈസ് ഗവർണർമാരായ ജയിൻ സി.ജോബ്, വി. അനിൽകുമാർ തുടങ്ങി രണ്ടായിരത്തിലധികം പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.