കോഴിക്കോട്: ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം, മലപ്പുറം 2022ഡിസംബര്‍ 17.18,(ശനി,ഞായര്‍)തിയതികളില്‍ ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടിയില്‍ കേരള വിദ്യാഭ്യാസ സമ്മിറ്റ് നടത്തുന്നു.
കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തി നാളെയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്ന സമ്മിറ്റില്‍ 30ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.വിദ്യാഭ്യാസ വിചക്ഷണര്‍ ,അധ്യാപകര്‍ ,ഗവേഷകര്‍ ,വിദ്യാര്‍ഥികള്‍,പരിഷ്‌ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ മന്ത്രിമാര്‍ ,വിദ്യാഭ്യാസ ഓഫീസര്‍മാര്‍,പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു.രജിസ്‌ട്രേഷനായി താഴെ ലിങ്ക് ക്ലിക്ക് ചെയ്യാം.
https://surveyheart.com/form/637f1531ef90cc41dffc09b9