തിരുവനന്തപുരം: കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രസിദ്ധീകരിച്ചുവരുന്ന വാർത്താ മാസികയാണ്, മീഡിയ വോയ്സ്. 2015 മുതൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, മഹദ് വ്യക്തികളെ ആദരിച്ച് വരുന്നു. ഇക്കൊല്ലം മുതൽ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ബഹു. ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലാണ് പുരസ്കാരം സമ്മാനിക്കുന്നത്.
2024 ലെ ഡോ. എ.പി.ജെ അബ്ദുൾ കലാം – മീഡിയ വോയ്സ് എക്സലൻസ് പുരസ്കാരങ്ങൾ. ഡോ.എസ്. സോമനാഥ്, പ്രഭാവർമ്മ, സൂര്യ കൃഷ്ണമൂർത്തി, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, എം.ജയചന്ദ്രൻ, വിനോദ് മങ്കര, ആർ.എസ്. ശ്രീകുമാർ, ഡോ.വി.ജെ.സെബി, ഡോ.അനിൽ ബാലകൃഷ്ണൻ, കാവാലം ശശികുമാർ, ഡോ.സുനന്ദ നായർ എന്നിവർക്ക് സമർപ്പിക്കും.
2025 ജനുവരി രണ്ടാം വാരത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യോഗത്തിൽ, ശില്പവും പ്രശസ്തി പത്രവും സമ്മാനിച്ചാണ് ആദരിക്കുന്നത്. ഡോ. അലക്സ് വള്ളികുന്നം, ദിലീപ് കുമാർ സ്വയമ, സുലൈമാൻ ഫോറെസ്, ആർ.അനിൽ കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അവാർഡ് വിവരം പ്രഖ്യാപിച്ചത്.
മുൻ അംബാസിഡർ റ്റി.പി. ശ്രീനിവാസൻ ചെയർമാനായും ബാലുകിരിയത്ത്, പ്രൊഫ. ഡോ.ഷാജി പ്രഭാകരൻ, റ്റി.പി. ശാസ്തമംഗലം, ഡോ. അലക്സ് വള്ളികുന്നം എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.