“ഹിമാലയവുഡ് ബാഡ്ജ് ” സ്കൗട്ട് ടീച്ചർ വിദ്യാ വി ആനന്ദിന് സമ്മാനിച്ചു

Thiruvananthapuram

തിരുവനന്തപുരം: കേരളസംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച മുപ്പതാമത് ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ സ്കൗട്ട് അധ്യാപിക വിദ്യാ.വി. ആനന്ദിന് , ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ ശ്രീ. എഡ്വേർഡ് സർട്ടിഫിക്കറ്റും പുരസ്കാരവും സമ്മാനിച്ചു. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ബാബുരാജ് എ എസ് ഓ സി.സുധീഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ചാലക്കുടി കാർമ്മൽ എച്ച്.എസ്.എസിലെ ഹിന്ദി ടീച്ചർ കൂടിയാണ് വിദ്യാ.വി. ആനന്ദ്. സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകർക്കായുള്ള ഏറ്റവും ഉന്നത ട്രെയിനിങ് കോഴ്സ് ആണ് ഹിമാലയ വുഡ് ബാഡ്ജ് കോഴ്സ്.

തിരുവനന്തപുരം പാലോട് മാർച്ച് മാസത്തിലായിരുന്നു ക്യാമ്പ് നടത്തിയത്. സംസ്ഥാനത്തെ 42 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നാല്പത് സ്കൗട്ട് അധ്യാപകർ ഏഴു ദിവസങ്ങൾ നീണ്ടുനിന്ന ട്രെയിനിങ് കോഴ്സിൽ പങ്കെടുത്തിരുന്നു.