അണ്ടൂര്‍ക്കോണം ഗവണ്‍മെന്‍റ് യു പി എസില്‍ പ്രവേശനോത്സവം നടത്തി

Thiruvananthapuram

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി അണ്ടൂര്‍ക്കോണം ഗവണ്‍മെന്റ് യു പി എസില്‍ പുതുതായി ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് പോത്തന്‍കോട് 220 കെ വി സബ്‌സ്‌റ്റേഷനിലെ ജീവനക്കാര്‍ പഠന സാമഗ്രികളും ബാഗും മിഠായിയും വിതരണം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ പ്രഥമാധ്യാപിക ബിന്ദു അധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മിസ്ട്രസ്സും സാഹിത്യകാരിയുമായ രേണുക ടീച്ചര്‍ അക്ഷര ദീപം കൊളുത്തി. പോത്തന്‍കോട് 220 സബ്ബ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നസീറ അന്‍വര്‍, AE അരുണ്‍, വികസന സമിതി കണ്‍വീനര്‍ ഷാനവാസ്, അണ്ടൂര്‍ക്കോണം സുള്‍ഫി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.