കൊല്ലം: പാരമ്പര്യേതര ഊര്‍ജ മേഘലയില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേമ പവര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍സ്പോട്ട് എന്നീ കമ്പനികളുടെ ആഭിമുഖ്യത്തില്‍ പാരിപ്പള്ളി യുകെഎഫ് എഞ്ചിനീയറിങ് കോളേജില്‍ എന്‍ജിനീയറിങ് പഠനത്തിന് ഇന്‍ഡസ്ട്രിയല്‍ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പ്ലസ്ടു പരീക്ഷ വിജയിച്ച എന്‍ജിനീയറിങ് പഠിക്കാന്‍ ആഗ്രഹമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ നാലു വര്‍ഷ എന്‍ജിനീയറിങ് പഠനത്തോടൊപ്പം വ്യവസായിക പരിശീലനം നല്‍കി വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിന് എഞ്ചിനീയറിംഗ് 4.O എന്ന പദ്ധതിയില്‍ ആണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് കോളോജുമായി കമ്പനികള്‍ ധാരണാപത്രമായി.
എഞ്ചിനീയറിങ്ങ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രായോഗികജ്ഞാനം, മാര്‍ക്ക് എന്നിവ അടിസ്ഥാനമാക്കി 100 % വരെ സ്കോളര്‍ഷിപ് നല്‍കുന്നതാണ്. പ്രായോഗികജ്ഞാനം വിവിധ തലങ്ങളില്‍ കണ്ടെത്തി വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ മേഖല കണ്ടെത്തുക എന്നത് കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നു.
എന്‍ജിനീയറിങ് പഠനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് അവരുടെ അഭിരുചി അനുസരിച്ചുള്ള തൊഴില്‍ നല്‍കുക എന്നത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്. എന്‍ജിനീയറിങ് 4.O പദ്ധതിയില്‍ ചേര്‍ന്ന് എന്‍ജിനീയറിങ് വിദ്യാഭ്യാസം വ്യവസായത്തിന് അനുരൂപമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 10 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയുവാനായി www.ukfcet.ac.in/kshemascholarship.php സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9995507321, 6235555544