നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊല്ലം: സ്വപ്നക്കൂട് ഭവന പദ്ധതി ലക്ഷ്യം വെച്ച് യു കെയര്‍ ഉല്‍പ്പന്നങ്ങളുമായി പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍. എന്‍ എസ് എസിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തിലാണ് ഭവന രഹിതര്‍ക്ക് ഒരു ഭവനം എന്ന പദ്ധതി പ്രഖ്യാപിച്ചത്.
ഭവനരഹിതരായ നിര്‍ധന കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഒരു വീട് എന്ന സ്വപ്നക്കൂട് ഭവന പദ്ധതിക്ക് ആവശ്യമായ തുക സമാഹരണത്തിന്റെ ഭാഗമായി എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് യു കെയര്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തി. ഉല്‍പ്പന്നങ്ങളുടെ വിതരണോദ്ഘാടനം പാരിപ്പള്ളി എസ് ഐ സജിത്ത് സജീവ് നിര്‍വഹിച്ചു. യു കെയര്‍ ഉല്‍പ്പന്നങ്ങളായ ലോഷന്‍, ഫിനോയില്‍ എന്നിവ പരിസരപ്രദേശങ്ങളിലെ വീടുകളില്‍ വിതരണം ചെയ്തു. ഇത്തരത്തില്‍ പഠനത്തോടൊപ്പം സാമൂഹ്യ ബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ സൃഷ്ടിപ്പ് സാധ്യമാക്കുക എന്ന ലക്ഷ്യത്തില്‍ യു കെ എഫിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതിപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും കൂടി ഉപകാരപ്പെടും വിധത്തില്‍ ആവിഷ്‌കരിച്ചു വരുന്നതായി കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ ഷീജ, പ്രിന്‍സിപ്പാള്‍ ഡോ. ഇ ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ വി എന്‍ അനീഷ്, അക്കാഡമിക് ഡീന്‍ ഡോ. ജയരാജു മാധവന്‍, പി റ്റി എ പാട്രണ്‍ എ സുന്ദരേശന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ അഖില്‍ ജെ ബാബു, ആര്‍ രാഹുല്‍, സി എസ് ധന്യ, അസി. പ്രൊഫസര്‍മാരായ ബി വിഷ്ണു, രഞ്ജിത്ത്, എന്‍ എസ് എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ ആനന്ദ് പ്രകാശ്, രൂപേഷ്, അമൃത, അതുല്യ എന്നിവരുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.