പള്ളിച്ചൽ കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ ഭരണഘടന സാക്ഷരതാ യജ്ഞത്തിന് തുടക്കം

Thiruvananthapuram

തിരുവനന്തപുരം: ഭരണഘടന സാക്ഷരത പദ്ധതിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണണൻ നിർവ്വഹിച്ചു.

പള്ളിച്ചൽ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കുറണ്ടിവിള പതിനാറാം വാർഡിനെയാണ് ഭരണഘടന സക്ഷരതാ വാർഡാക്കി മാറ്റുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ കുറണ്ടിവിള സംസ്ഥാനത്തെ പ്രഥമ ഭരണഘടന സാക്ഷരത ഗ്രാമമായി മാറും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലെമെൻ്ററി അഫേഴ്സ്, നാഷണൽ സർവ്വീസ് സ്കീം മലയിൻകീഴ് ആർട്സ് ആൻ്റ് സയൻസ് കോളേജ് യൂണിറ്റ് എന്നീ ഏജൻസികൾ ഭരണഘടന സക്ഷരത പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാകേഷ് മുഖ്യാഥിതിയായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ് ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു.സി മുഖ്യപ്രഭാഷണം നടത്തി.

എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ.അഭിലാഷ് സോളമൻ, കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ, പ്രസിഡൻ്റ് എം.കെ. സാവിത്രി, വൈസ് പ്രസിഡൻ്റ് പി.എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു.