സെന്‍റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇൻഡിവുഡ് ടാലൻ്റ് ക്ലബ് പ്രവർത്തനമാരംഭിച്ചു

Thiruvananthapuram

കൂനമ്മാവ് : സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഇൻഡിവുഡ് ടാലൻ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രശസ്ത സിനിമ താരം വിയാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കുട്ടികൾക്ക് വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തികളുമായി സംവദിച്ച് ആശയ വിനിമയം നടത്തി അറിവിൻ്റെ ജാലകം തുറക്കാനുള്ള അവസരം ലഭ്യമാകുമെന്നും , ഉയർന്ന സ്വപനങ്ങളെ ഉൾക്കൊണ്ട് കഴിവുകൾ വികസിപ്പിക്കണമെന്നും അതുവഴി കുട്ടികളും വിദ്യാലയവും വളരുമെന്നും വിയാൻ പറഞ്ഞു . ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബിജു മജീദ് കുട്ടികളുമായി സംസാരിച്ചു. ടാലൻറ് ക്ലബിലൂടെ കുട്ടികൾക്ക് അറിവിൻ്റെ സാധ്യതകൾ സ്വായത്തമാക്കാമെന്ന് ഹെഡ്മിസ്ട്രസ് ഗ്ലോറിയ ഡോറിസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ടാലൻ്റ് ക്ലബ് കോഡിനേറ്റർ ഗ്രീറ്റി പി.ജെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സാലി പോൾ നന്ദിയും പറഞ്ഞു. വിരോണി ഷീന, PTA വൈസ് പ്രസിഡന്റ് ഡാൽവി എന്നിവർ ആശംസകൾ അർപ്പിച്ചു.അധ്യാപകരായ സിബിൾ ജോസഫ് , സ്വരൻ ജോസഫ്,
ആനി ഫാമില, സ്മീറ്റ റോസ് എന്നിവർ സംസാരിച്ചു.