കോഴിക്കോട് : റിയാദിലെ ആദ്യത്തെ പ്രാദേശിക സംഘടനയായ സംഗമം കൾച്ചറൽ സൊസൈറ്റിയുടെ സെക്രട്ടറി ഹനാൻ ബിൻ ഫൈസൽ, ട്രഷറർ ഒ കെ മുഹമ്മദ് ഫാരിസ്, സ്പോർട്സ് കൺവീനർ ഡാനിഷ് ബഷീർ, മുൻ സെക്രട്ടറി എം എം റംസി, മുൻ ട്രഷറർ മീർസ ബഷീർ എന്നിവരെ റിയാദ് സംഗമം റിട്ടേണീസ് കമ്മിറ്റി മെമെന്റോ നൽകി ആദരിച്ചു.
റിയാദ് സംഗമം റിട്ടേണീസ് പ്രസിഡന്റ് പി പി അബ്ദുൽ അസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് വി അർശുൽ അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ വി മുഹമ്മദ് ഷുഹൈബ് ആമുഖ പ്രഭാഷണം നടത്തി. സംഗമം റിട്ടേണീസ് ഭാരവാഹികളായ സി എൻ അബ്ദുൽ മജീദ്, എം പി ഇമ്പിച്ചി കോയ, കെ എം ആക്താബ്, കെ നൗഷാദ് അലി, അബ്ദുൽ മജീദ്, പി വി ഫിൽസർ, കെ വി അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.
ഹനാൻ ബിൻ ഫൈസൽ, ഒ കെ മുഹമ്മദ് ഫാരിസ്, ഡാനിഷ് ബഷീർ, എം എം റംസി, എന്നിവർ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തി. റിയാദ് സംഗമം റിട്ടേണീസ്
സെക്രട്ടറി എ എം യാക്കൂബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ വി കുഞ്ഞഹ്‌മദ് കോയ നന്ദിയും പറഞ്ഞു.