കോഴിക്കോട്: ഹലുവ ബസാറിലെ അന്‍സാരി ഹോട്ടല്‍ ഉടമയായിരുന്ന മായിന്‍ ഹാജിയുടെ മകന്‍ കെ ടി അഹമ്മദ് കോയ (72) മക്കട ശശീന്ദ്ര ബേങ്കിനടുത്തെ ‘ഫലാഹ്’ ല്‍ നിര്യാതനായി. ഭാര്യ: നെച്ചോളി റസിയ. മക്കള്‍: സെമീര്‍ എന്‍ ( അധ്യാപകന്‍, മര്‍ക്കസ് എച്ച്. എസ്. എസ് കാരന്തൂര്‍), നിഷാദ് (ഖത്തര്‍), ഡോ. റംഷീദ് (കാക്കൂര്‍). മരുമക്കള്‍: സുഫൈന (വടകര), തഫ്‌സീന (വടകര), ദില്‍ന (കക്കോടി).
