കോഴിക്കോട്: കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ നീന്തല്‍ പരിശീലനം അനിവാര്യമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാല്‍. സംസ്ഥാനത്തെ രണ്ടാമത്തെയും മലബാറിലെ ആദ്യത്തെയും നീന്തല്‍ പരിശീലനം കേന്ദ്രമായ ചെറൂട്ടി മെമ്മോറിയല്‍ സ്വിമ്മിംഗ് പൂളിന്റെ 38 ആം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ബീച്ചില്‍ രാജ്യാന്തര നീന്തല്‍ പരിശീലനം നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു വ്യക്തി അനാവശ്യ പരാമര്‍ശം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് നടപ്പിലാക്കാതെ പോയതെന്ന് രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എം സലീം അധ്യക്ഷത വഹിച്ചു.
ഡി ഡി സി മുന്‍ പ്രസിഡന്റ് കെ സി അബു, കണ്‍വീനര്‍ പി വി രാമചന്ദ്രന്‍ ,എം അബ്ദുല്‍ മജീദ്, സിറാജ് കപ്പാസി, അദീപ് സലീം, പി .ആലിക്കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു. നീന്തല്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പ്രശസ്ത മജിഷ്യന്‍ ദയാനിധിയുടെ മാജിക്ക് പ്രകടനവും കലാ പരിപാടികള്‍ നടന്നു.