സാമുദായിക സൗഹാർദം തകര്‍ക്കുന്നവരെ അകറ്റി നിര്‍ത്തണം: കെ എൻ എം വയനാട്

Wayanad

കല്പറ്റ: സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും അത്തരക്കാരെ അകറ്റി നിര്‍ത്തണമെന്നും കെ എന്‍ എം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി സാമുദായിക സൗഹാർദത്തെ ദുർബലപ്പെടുത്തുന്ന രീതിയിലുള്ള ധ്രുവീകരണ പ്രവർത്തനം നടത്തുന്നവർക്കെതിരെ ഉത്തരവാദപ്പെട്ടവർ കർശന നിയമനടപടികൾ സ്വീകരിക്കണം.

അർഹതപ്പെട്ട അവകാശം പോലും നിഷേധിക്കപ്പെട്ട ഒരു സമുദായത്തെ അനർഹമായി പലതും നേടിയെടുത്തിട്ടുണ്ട് എന്ന വാദം വെറുപ്പുല്പാദനം പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരുടെ നയമാണ്. അവയെ മതേതരത്വത്തിന്റെ സംഘശക്തി കൊണ്ട് ഒറ്റക്കെട്ടായി നേരിടേണ്ടതാണെന്നും വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

എം സി എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മുന്നേറ്റം ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി പാലത്ത് ഉദ്ഘാടനം ചെയ്തു. സലീം സുല്ലമി എടക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ എം എ അബ്ദുൽ അസീസ് റഹ്മത്തുള്ള ഫാറൂഖി വിവിധ വിഷയത്തിൽ സംസാരിച്ചു. പോക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു, സി കെ ഉമ്മർ സ്വാഗതം പറഞ്ഞു, കെഎംകെ ദേവർശോല, സയ്യിദ് അലി സ്വലാഹി, ഫാത്തിമ ഇഖ്ബാൽ, യൂനസ് ഉമരി, ഹുസൈൻ മൗലവി, നജീബ് കാരാടൻ, സാദിഖ് ബത്തേരി, ജംഷീദ് കൽപ്പറ്റ എന്നിവർ പ്രസംഗിച്ചു