മേപ്പാടി: സമീപ കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് ഉരുൾ പൊട്ടൽ. ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് ഖേദകരമാണെന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാടിനെതിരെ കേരള ജനതയുടെ പൊതു വികാരം പ്രതിഷേധമായി ഉയരണമെന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് ബിനീഷ് ചിറയിൽ വാർത്ത കുറിപ്പിൽ പറഞ്ഞു.