കല്‍പ്പറ്റ: കാർഷിക മേഖലയിൽ പങ്കാളിത്തംകൊണ്ട് മാത്രമേ പുരോഗതി ഉണ്ടാക്കാൻ കഴിയൂ എന്ന് ദേശീയ സെമിനാറിൽ പങ്കെടുത്തുകൊണ്ട് മുൻ മിൽമ മാനേജിങ് ഡയറക്ടർ കെ ടി തോമസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത് പരസ്പരം ഉള്ള വിശ്വാസം കൊണ്ടും ആശ്രയത്വം കൊണ്ടും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്രാ പങ്കാളിത്ത വർഷം എന്ന ആഹ്വനത്തെ മുൻ നിറുത്തി ഡോ വര്ഗീസ് കുരിയൻ അനുസ്മരണ വിഷയാവതരണം നടത്തുകയായിരുന്നു കെ ടി തോമസ്. കാർഷിക മേഖലയിൽ ക്ഷീരോൽപാദന മേഖലക്ക് വെളിയിൽ വിജയകരമായ മാതൃകകൾ ഇനിയും കൂടുതൽ ഉണ്ടാക്കിയെടുക്കണം എന്ന് ബാലഗോപാൽ IAS അഭിപ്രായപ്പെട്ടു.
കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ സഹകരണ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു വിവിധ വിദഗ്ധന്മാർ പരിപാടിയിൽ പങ്കെടുത്തു. ഒൻപതാം വയനാട് വിത്തുത്സവം 2025 ൻറെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വയനാട് വിത്തുത്സവം നാളെ സമാപിക്കും