ഒഴുകിയെത്തിയ ദുരന്തത്തില്‍ പൊലിഞ്ഞത് ഒരുനാട്

Kerala

മേപ്പാടി: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും സംഭവിച്ച ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 150 ഓളം പേര്‍ മരിച്ചെന്നാണ് സംഭവ സ്ഥലത്തുനിന്നും ലഭിക്കുന്ന വിവരം. 119 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ചാലിയാറില്‍ ഒഴികെയിത്തിയ 32 മൃതദേഹങ്ങള്‍ പുഴയുടെ വിവധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തി. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ ഇരയായ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയി. ചൂരല്‍മല ടൗണിലും വ്യാപക നാശനഷ്ടങ്ങളുണ്ട്. ഉരുള്‍പൊട്ടലില്‍ നിരവധി മേഖലകള്‍ ഒറ്റപ്പെട്ടതായി വിവരം. മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലയിലെ ജനങ്ങളാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടത്.

200 വീടുകളാണ് പ്രദേശത്ത് ഉരുള്‍ പൊട്ടലിന് മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോള്‍ കേവലം അഞ്ചോ ആറോ വീടുകള്‍ മാത്രമാണ് കാണാനുള്ളത്. ഉറ്റവരും ഉടയവരും എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല.