കല്പറ്റ: വയനാട്ടിലെ പേരിയയില്‍ നിന്നും പിടികൂടിയ മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും കണ്ടെടുത്തത് എ കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ഏറ്റുമുട്ടലിലൂടെ രണ്ടുപേരെ പൊലീ പിടി കൂടിയിരുന്നു. ഇവരില്‍ നിന്നാണ് എ കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തത്. പൊലീസ് പിടികൂടിയ മാവോയിസ്റ്റുകളെ കല്പറ്റ കോടതിയിലാണ് ഹാജരാക്കിയത്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.
ഉണ്ണിമായ കര്‍ണാടക സ്വദേശിയും ചന്ദ്രു തമിഴ്‌നാട് സ്വദേശിയുമാണെന്ന് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ സുന്ദരി എന്ന വ്യക്തിയാണ.് മറ്റൊരാള്‍ ആരെന്ന് അന്വേഷിച്ച് വരികയാണ്. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എ ഡി ജി പി പറഞ്ഞു. ഈ മേഖലകളില്‍ രണ്ട്മൂന്ന് വിഭാഗങ്ങളുണ്ട്. പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ ആര്‍ക്കും പരുക്കില്ലെന്നും എ ഡി ജി പി പറഞ്ഞു. അടുത്ത കാലത്തായി മാവോയിസ്റ്റുകള്‍ കൂടുതലായി വരുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അത്തരം കേസുകളും ഒരുപാട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടവരെ പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് എ ഡി ജി പി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും പിടിയിലായ അനീഷ് ബാബുവിനെ പിടികൂടിയത് വ്യത്യസ്തമായ കേസിലാണെന്നും അനീഷും മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും എ ഡി ജി പി പറഞ്ഞു.