കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാന ചാപ്റ്ററുകൾ ഉൾപ്പെടുന്ന ഒരു ദേശീയ പ്രസ്ഥാനമാണ് വിമൻ ഇൻ നെഫ്രോളജി. വിമൻ ഇൻ നെഫ്രോളജി കൈരളി ചാപ്റ്റർ വിൻ ഇന്ത്യയുടെ മൂന്നാം ദേശീയ സമ്മേളനം 2024 ഓഗസ്റ്റ് 3, 4 തീയതികളിൽ തിരുവനന്തപുരത്തെ KTDC മസ്കറ്റ് ഹോട്ടലിൽ നടത്തപ്പെടുന്നതാണ്.
വിമൻ ഇൻ നെഫ്രോളജി കൈരളി ചാപ്റ്റർ കേരളത്തിലുടനീളമുള്ള വനിതാ നെഫ്രോളജിസ്റ്റു കളുടെ സംഘടനയാണ്. ആനുകാലിക അക്കാദമിക പ്രവർത്തനങ്ങളും സാമൂഹിക നേട്ടങ്ങൾക്കായി ചാരിറ്റി, വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്തുന്നതിനൊപ്പം വനിതകളുടെ ഉന്നമനവും ലക്ഷ്യമിടുന്ന സംഘടനയാണ്.
വളർന്നുവരുന്ന നെഫ്രോളജിസ്റ്റുകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പരിശീലനവും അവസരങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വനിതാ നെഫ്രോളജിസ്റ്റുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ് WIN – INDIA.
ഇന്ത്യയിലും വിദേശത്തുമുള്ള നെഫ്രോളജി മേഖലയിലെ പ്രമുഖരുടെ ശിൽപശാലകൾ, സംവേദനാത്മക ശാസ്ത്ര സെഷനുകൾ, ചർച്ചകൾ എന്നിവ ഉൾക്കൊള്ളുന്ന ഈ ദേശീയ ശില്പശാലയിൽ ഇന്ത്യയിലെ 250 ഓളം വനിതാ വൃക്കരോഗ വിദഗ്ധർ പങ്കെടുക്കും.
കുമാരകോവിൽ NICHE വൈസ് ചാൻസലറും ഇന്ത്യയുടെ മിസൈൽ വുമണുമായ
ഡോ. ടെസ്സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റ് 2ന് 3 മണിക്ക് KTDC മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന പ്രീ കോൺഫറൻസ് പൊതുജന ബോധവൽക്കരണ പരിപാടി തിരുവിതാംകൂർ രാജകുടുംബാംഗം H. H ഗൗരി പാർവതി ബായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിൻ ഇൻഡ്യ പ്രസിഡൻ്റ് ഡോ. ഊർമിള ആനന്ദ്, വിൻ ഇൻഡ്യ കൈരളി പ്രസിഡൻ്റ് ഡോ. എ.വിമല, പ്രൊഫ. കാശി വിശ്വേശ്വരൻ, ഡോ. മഞ്ജു തമ്പി, ഡോ. ഗീത.എം. നായർ, ഡോ. ശ്രീജ. എസ്.നായർ എന്നിവരും പങ്കെടുക്കുന്നു.