കോഴിക്കോട് ചലച്ചിത്ര കൂട്ടായ്‌മ ഭരതൻ അനുസ്മരണം നടത്തി

Kozhikode

കോഴിക്കോട്: ചലച്ചിത്ര കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ 26ാമത് ഭരതൻ അനുസ്മരണം നടത്തി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകൻ ഹിഷാം ഹസ്സൻ നിർവഹിച്ചു.

സംവിധായകൻ പി. കെ. ബാബുരാജ് അധ്യക്ഷ്യനായിരുന്നു.മുരളി ബേപ്പൂർ സ്വാഗതവും ഷാനവാസ്‌ കണ്ണഞ്ചേരി നന്ദിയും പറഞ്ഞു. ജയരാജ്‌ കോഴിക്കോട്,
രാജേഷ് മല്ലർകണ്ടി, ശൈലജ മധുനത്തു, കരീം എടക്കര എന്നിവർ ആശംസകൾ നേർന്നു.

അനുസ്മരണ ചടങ്ങിൽ വെച്ച് കലാസപര്യ അവാർഡുകൾ വിതരണം ചെയ്തു. ഗിരീഷ് പെരുവയൽ, അജീഷ് ഐക്കരപടി, അഫ്സൽ കിണാശ്ശേരി, ദാസ്സുട്ടി പുതിയറ, സന ബാപ്പു എന്നിവർക്കാണ്‌ പുരസ്‌കാരങ്ങൾ നൽകിയത്. ഭരതന്റെ ശിഷ്യൻ ബാലു വാസുദേവിനെ ചടങ്ങിൽ ആദരിച്ചു.