തിരുവനന്തപുരം : ക്രൈസ്റ്റ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മ്യൂസിയം പോലീസ്സ്റ്റേഷൻ ജനമൈത്രി സുരക്ഷായോഗം കൂടി. സി.എൻ.ആർ.എ. പ്രസിഡന്റ് സഞ്ജിത്ത് .കെ.എഫ്. ൻ്റെ അദ്ധ്യക്ഷതയിൽ മ്യൂസിയം പോലീസ്
എസ്.എച്ച്.ഓ. വിമൽ എസ്. യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി നിയാസ് എൻ. ഷാ സ്വാഗതവും അനുസ്മരണം പി.എൽ. ജോസും, മിനിറ്റ്സ്
അവതരണം ബീറ്റ് ഓഫീസർ ബിജു.എം.എസും, കൃതജ്ഞത റസിഡന്റ്സ് കോ-ഓർഡിനേറ്ററും പറയുകയുണ്ടായി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മ്യൂസിയം കാണാൻ വരുന്നവരുടെയും, സൂര്യകാന്തി, നിശാഗന്ധി എന്നിവിടങ്ങളിൽപരിപാടി കാണാൻ വരുന്നവരുടെയെങ്കിലും ടൂവീലർ അതാത് സ്ഥലങ്ങളിൽ തന്നെ പാർക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കി മ്യൂസിയം ജംഗ്ഷനിലെ ഗതാഗതകുരുക്കും
അനധികൃതപാർക്കിംഗും ഒഴിവാക്കി കാൽനടയാത്രക്കാരുടെ ജീവൻ രക്ഷിക്കുക. സ്റ്റേഷൻ പരിധിയിൽ നോ പാർക്കിംഗ് ഏര്യകളിൽ വച്ചിരുന്ന ട്രാഫിക് കോണും ടേപ്പും നശിച്ചുപോയത് അത് ട്രാഫിക് അധികൃതർ പുനഃസ്ഥാപിക്കുക. ദേവസ്വംബോർഡ് ജംഗ്ഷൻ, കുറവൻകോണം ജംഗ്ഷൻ, തേക്കുംമൂട് ജംഗ്ഷൻ, വഴുതക്കാട്,
ഉദാരശിരോമണി റോഡ്, ആൾത്ത എന്നിവടങ്ങളിലെ ഇന്റർ
കണക്ഷൻ ജോലികൾ എത്രയും പെട്ടെന്ന് ചെയ്ത് തീർത്ത് കുടിവെള്ളം പെട്ടെന്ന് എത്തിക്കാനുള്ള നടപടി സ്വീകരിക്കുക. ഇതുപോലുള്ള റോഡു പദ്ധതികൾ ചെയ്യുമ്പോൾ ഡി.പി.ആർ തയ്യാറാക്കുമ്പോൾ തന്നെ ജോലിസ്ഥലത്ത് പബ്ളിക് യൂട്ടിലിറ്റി വകുപ്പു മേധാവികളെ കൂടെ നിരീക്ഷകരായി ഉൾപ്പെടുത്താൻ സർക്കാർ ശ്രദ്ധിക്കേണ്ടതാണ്.
ഫുട്പാത്ത് കൈയ്യേറിയുള്ള തട്ടുകടകളുടെ നിർമ്മാണം ക്രമാധീതമായി
വർദ്ധിച്ചുവരുന്നതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയും കാൽനടയാത്രകൾക്ക്
സുരക്ഷിതത്വം ഇല്ലാതാകുന്നു.
നഗരസഭ പുതുതായി കൊണ്ടുവന്ന സ്ട്രീറ്റ് ലൈറ്റ് മാറ്റുന്ന കരാർ പദ്ധതിക്ക് ഏകോപനമില്ല, മാറ്റിപ്പോകുന്ന ലൈറ്റുകളോ കത്തുന്നുമില്ല. ഇത്തരം പതാതികൾ അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. സിറ്റി ട്രാഫിക് എസ്.ഐ. സന്തോഷ് കുമാർ, മ്യൂസിയം
എസ്.ഐ. & സി.ആർ.ഓ. രജിഷ്കുമാർ, പി.ആർ.ഓ. രാജേഷ്, ശാസ്തമംഗലം കൗൺസിലർ മധുസൂദനൻ നായർ, ബീറ്റ് ഓഫീസർ സുജിത് സി., കെ.എസ്.ഇ.ബി. പുത്തൻചന്ത അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ രാജേഷ് .ആർ, കന്റോൺമെന്റ് സബ്
എഞ്ചിനീയർ, പട്ടം നന്തൻകോട് ശാസ്തമംഗലം നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാർ,
വാട്ടർ അതോറിറ്റി കവടിയാർ പാളയം എഞ്ചിനീയർമാർ, സ്വിവറേജ് കുര്യാത്തി ശാസ്തമംഗലം എഞ്ചിനീയർമാർ, പി.ഡബ്ല്യു.ഡി സിറ്റി റോഡ്സ് എഞ്ചിനീയർ, കെ.ആർ.എഫ്.ബി. എഞ്ചിനീയർ, നിർഭയവോളന്റീർ സീമാസതീഷ് തുടങ്ങിയവർ
യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.