തിരുവനന്തപുരം: ട്രൈഫെഡിൻ്റെ കേരളത്തിലെ അഞ്ചാമത്തെ ഷോറൂമിൻ്റെ ഉദ്ഘാടനം ഡോ.രേണു രാജ് ഐ.എ.എസ് (ഡയറക്ടർ എസ്.റ്റി. ഡെവലപ്മെന്റ് ഡിപ്പാർട്ട്മെൻ്റ്) നിർവ്വഹിച്ചു.

ട്രൈഫെഡ് സൗത്ത് റീജ്യണൽ മാനേജർ ശുഭ്ജീത് തരഫ്ദാർ, അസിസ്റ്റൻ്റ് മാനേജർ ബാലസുബ്രഹ്മണ്യൻ, ട്രൈഫെഡ് സ്റ്റേറ്റ് ഇൻ ചാർജ് അചിൻ രാജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവരുടെ വനവിഭവങ്ങൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ആഭരണങ്ങൾ ഭക്ഷ്യവസ്തുക്കൾ എന്നിവ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ഷോറും ആരംഭിച്ചത്.
തിരുവനന്തപുരം ഗവ. പ്രസ്സ് റോഡിലെ ഹൗസിങ് ബോർഡ് ബിൽഡിങിൽ ആണ് ഷോറും പ്രവർത്തിക്കുന്നത്. കേരളത്തിലെ അഞ്ചാമത്തെ വില്പന കേന്ദ്രം ആണിത്.

കേന്ദ്ര ഗവൺമെൻ്റിൻ്റെ ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ഒരു ദേശീയ സഹകരണ സ്ഥാപനമാണ് ട്രൈഫെഡ് (ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെൻ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ)
മൾട്ടി- സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് 1984 പ്രകാരമാണ് ഇത് സ്ഥാപിതമായത്.