തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ
സ്ഥാപകാംഗവും നിലവിൽ വൈസ് പ്രസിഡൻ്റുമായ അഡ്വ. പൂവപ്പളളി രാമചന്ദ്രൻ നായർ അന്തരിച്ചു. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
തേക്കിൻകാട് ജോസഫ്, ജോർജ് ഓണക്കൂർ എന്നിവർ അനുശോചിച്ചു.
ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം
നേമം വെള്ളായണി ക്ഷേത്രത്തിനു സമീപമുള്ള കുടുംബ വീട്ടിൽ ചികിത്സയിലായിരുന്നു.
സംസ്കാരം കുടുംബ വീട്ടുവളപ്പിൽ ഇന്ന് ഉച്ചക്കു ശേഷം 1.30 ന് നടക്കും.