കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ ഭരണഘടന സാക്ഷരത പദ്ധതി

Thiruvananthapuram

തിരുവനന്തപുരം: പള്ളിച്ചൽ കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല ഭരണഘടന സാക്ഷരത പദ്ധതി വാളണ്ടിയർമാർക്കായി പരിശീലനം  സംഘടിപ്പിച്ചു. പരിശീലന പരിപാടി പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാകേഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. വിജയൻ അദ്ധ്യക്ഷനായിരുന്നു. എൻ്റെ ഭരണഘടന എൻ്റെ അഭിമാനം എൻ്റെ അവകാശം എന്ന ആശയം മുൻനിർത്തി കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കുറണ്ടിവിള വാർഡിനെ ഭരണഘടന സാക്ഷരത ഗ്രാമമാക്കി മാറ്റും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർമെൻ്ററി അഫേഴ്സ്, പി.ആർ.ഡി, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്, നാഷണൽ സർവ്വീസ് സ്കീം മലയിൻകീഴ് ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവയുടെ സഹായത്തോടുകൂടിയാണ് ഭരണഘടന സാക്ഷരതായജ്ഞം സംഘടിപ്പിക്കുന്നത്. കേരള യൂണിവേഴ്സിറ്റി സോഷ്യോളജി അസിസ്റ്റൻ്റ് പ്രൊഫസർ എസ്.ജി. ബീനാമോൾ വിഷയാവതരണം നടത്തി. യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ അഭിലാഷ് സോളമൻ, ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ, ഗിരീഷ് പരുത്തി മഠം, സുനിൽകുമാർ   ആർ. വി, പി.എസ്. മധുസൂദനൻ, ഹരി ചാരുത, ഗ്രന്ഥശാല പ്രസിഡൻ്റ് എം.കെ. സാവിത്രി, വോളണ്ടിയർ സെക്രട്ടറി വിനോദ് കുമാർ. എ എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ നൂറ് വാളണ്ടിയർമാർ പങ്കെടുത്തു.