ഹിരോഷിമ ദിനത്തിൽ ചേനോത്ത് ഗവ: സ്കൂൾ യുദ്ധവിരുദ്ധ റാലി നടത്തി

Kozhikode

കുന്ദമംഗലം :ഹിരോഷിമ ദിനത്തിൻ്റെ ഭാഗമായി യുദ്ധ ഭീകരതക്കെതിരെ പൊതുജന മന:സാക്ഷി ഉണർത്തി ചേനോത്ത് ഗവ: സ്ക്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധറാലി നടത്തി.

കടലാസിൽ നിർമ്മിച്ച സഡാക്കോ കൊക്കുകളും പ്ലക്കാർഡുകളും കൈയിലേന്തി വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ കെ.പി. നൗഷാദ് , പ്രീത പി പീറ്റർ , അശ്വതി എൻ.നായർ , പി.പി. അനഘ , ധനില വിദ്യാർത്ഥികളായ ആദിദേവ് ,ആയിഷ സൻഹ , അവന്തിക , അഞ്ജന നിഹാര പ്രസംഗിച്ചു.