ഇന്ത്യയില്‍ മാധ്യമങ്ങള്‍ നിശബ്ദമായി: അമിതാവ് ഘോഷ്

Gulf News GCC World

ദോഹ: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ ആക്രമണങ്ങള്‍ കൂടിവരികയാണെന്ന് അമിതാവ് ഘോഷ്. ലോകപ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത് വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ നിശബ്ദരായെന്നും അമിതാവ് ഘോഷ് പറഞ്ഞു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളുകളുടെയും സര്‍ക്കാരുമായി ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന മാധ്യമ ഭീമന്‍മാരുടെയും പിടിയിലാണ്. ഇന്ത്യയില്‍ ഇപ്പോഴുള്ളത് എക്‌സ്ട്രാക്ടീവ് എക്കണോമിക് സിസ്റ്റമാണ്. നേരത്തെ ഉണ്ടായിരുന്ന പ്രകൃതി സംരക്ഷണ നിയമങ്ങളെല്ലാം എടുത്തുകളഞ്ഞു. വനം വന്‍കിട ഖനന കമ്പനികള്‍ക്ക് തുറന്നുകൊടുത്തു. ആദിവാസികളുടെ ഭൂമി പോലും ടൂറിസം കമ്പനികള്‍ക്ക് തുറന്നുകൊടുത്തു. പത്തോപതിനഞ്ചോ വര്‍ഷം കഴിയുമ്പോളാണ് ഇത്തരം വികസനത്തിന്റെ പ്രശ്‌നങ്ങള്‍ വ്യക്തമാവുകയെന്നും ഘോഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *