വര്‍ണങ്ങള്‍ വിരിയിച്ച് വ്യോമ പ്രദര്‍ശനം

Gulf News GCC News

ദുബൈ: ആകാശത്ത് വര്‍ണങ്ങള്‍ വിരിയിച്ച് വ്യോമ പ്രദര്‍ശനം. യു എ ഇ നാഷനല്‍ എയ്‌റോബാറ്റിക് ടീമിന്റെ എയര്‍ഷോയാണ് ശ്രദ്ധേയമായത്. അല്‍ ഹുസ്ന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അബൂദബിയില്‍ ഫുര്‍സാന്‍ അല്‍ ഇമാറാത്തിന്റെ എയര്‍ ഷോ നടന്നു. വിവിധ വര്‍ണങ്ങള്‍ വിരിയിച്ച് വായുവില്‍ ഉയര്‍ന്നും താഴ്ന്നും ചാഞ്ഞും ചരിഞ്ഞും വിമാനങ്ങള്‍ പ്രകടനങ്ങള്‍ കാഴ്ചവച്ചു. രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന അല്‍ ഹുസ്ന്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് എയര്‍ ഷോ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *