കോഴിക്കോട്: വ്യവസായിക മേഖലയിലേക്ക് കേരളത്തിൽ പുതുമുഖങ്ങളെ ആകർഷിപ്പിക്കുവാൻ സ്റ്റാർട്ടപ്പ് പോലുള്ള കൂടുതൽ പ്രോത്സാഹനങ്ങളുണ്ടാകേണ്ടതുണ്ടെന്ന് വി.കെ. സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ. സി റസാഖ് പറഞ്ഞു. ടൈകേരള, മലബാർ ചേംബർ ഓഫ് കോമേഴ്സി ൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലീഡർ കണക്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾ റാങ്കിംഗിലുമെല്ലാം ഇന്ത്യയിൽ ഏറെ മുന്നിലാണ്. എങ്കിലും ഇക്കാര്യത്തിൽ പുതുതായി കൂടുതൽ കാര്യങ്ങളുണ്ടാകണം. ഈ രംഗത്ത് വരുന്ന ഏതൊരാൾക്കും കഠിനാദ്ധ്വാനം ചെയ്യുവാനുള്ള മനസ്സാണ് ആത്യന്തികമായി ഉണ്ടാകേണ്ടത്. ഇതു തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പി.യു ചെരുപ്പുകൾ വില്പന നടത്തുന്ന തലത്തിലേക്ക് വി.കെ. സിയെ മാറ്റിയ പ്രധാന വിജയ രഹസ്യം.
വ്യവസായ രംഗത്ത് വരുന്നവർ , ആ മേഖലയെക്കുറിച്ച് ദൈനംദിനം തന്നെ കൂടുതൽ അറിവുകൾ കരസ്ഥമാക്കണമെന്നും അല്ലെങ്കിൽ പുതിയ കാലത്തെ മത്സരത്തിൽ പിന്നോട്ട് പോകുമെന്നും അദ്ദേഹം വിവിധ ഉദാഹരണങ്ങൾ നിരത്തി പറഞ്ഞു.
ചടങ്ങ് അനിൽ ബാലൻ മോഡറേറ്റ് ചെയ്തു. ചടങ്ങിൽ വെച്ച് ഒക്ടോബർ 25, 26 ന് കൊച്ചി
ലേ മെറി ഡിയ നിൽ വെച്ച് ടൈ കേരള സംഘടിപ്പിക്കുന്ന ടൈകോൺ കേരള 2024′ വ്യവസായ കൂട്ടായ്മയുടെ പ്രഖ്യാപനം ടൈ കേരള ചാർട്ടർ മെമ്പർ റോഷൻ കൈനടി നടത്തി. .ടൈകോൺ കേരള സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :7025888872 മലബാർ ചേംബർ പ്രസിഡൻ്റ്റ് എം. മെഹ്ബൂബ് സ്വാഗതവും
റോഷൻ കൈനടി നന്ദിയും പറഞ്ഞു.