പെരിക്കല്ലൂർ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ തനത് കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ മേളകളിലായി 300 അധികം കുട്ടികൾ 50 ഓളം മത്സരയിനങ്ങളിൽ പങ്കെടുത്തു.
വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ വിവിധ വസ്തുക്കളുടെ ശേഖരണം, ലഘുപരീക്ഷണങ്ങൾ, തുണി, മുത്ത് പാഴ് വസ്തുക്കൾ എന്നിവ കൊണ്ടുള്ള നിർമ്മാണങ്ങൾ, ക്ലേ മോഡലിംഗ് , ഗണിത പസിൽ, ജോമട്രിക്കൽ ചാർട്ട് തുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ ഷാജി കെ ജി, സീനിയർ ടീച്ചർ ഷാജി മാത്യു, പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി, എസ്എംസി ചെയർമാൻ ഷിജു കൊച്ചുപുരയിൽ, പിടിഎ, എംപി ടി എ, എസ്എംസി അംഗങ്ങൾ, ക്ലബ്ബ് കൺവീനർമാർ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പുതുമ കൊണ്ടും, ആശയ സമ്പന്നത കൊണ്ടും, കരവിരുത് കൊണ്ടും, സാങ്കേതിക മികവ് കൊണ്ടും ശാസ്ത്രോത്സവം കുട്ടികളിൽ ആവേശവും ജിജ്ഞാസയും വളർത്തി.