സി പി എം ജില്ലാസെക്രട്ടറിയുടെ പ്രസ്താവന; വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു

Wayanad

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

മുട്ടില്‍: വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിക്കെതിരെ ഗുരുതരണ ആരോപണമുന്നയിച്ച സി പി എം ജില്ലാ സിക്രട്ടറിയുടെ നിലപാടില്‍ ആക്ഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മുട്ടില്‍ ടൗണില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണയിലാണ് പ്രതിഷേധമിരമ്പിയത്. തൊണ്ടര്‍നാട് കൃഷിയിടത്തില്‍ കടുവ ആക്രമണത്തില്‍ ചികിത്സാ കിട്ടാതെ മരണപ്പെട്ട തോമസ്സിന്റെ കുടുംബത്തേ ഇളക്കിവിട്ടത് ആക്ഷന്‍ കമ്മിറ്റിക്കാരാണെന്നാണ് ഒരു സ്വകാര്യ ചാനലില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഗഗാറിന്‍ പറഞ്ഞത്.

ദു:ഖാര്‍ത്ഥരായ തോമസ്സിന്റെ കടുംബത്തേ വീണ്ടും വീണ്ടും വേദനപ്പിക്കുന്നതും അപമാനിക്കുന്നതിനും തുല്ല്യമാണിത്. കര്‍ഷകരാണെങ്കിലും ആ കടുംബവും അത്യാവശ്യം പഠിപ്പും വിവരവും സാമൂഹ്യ ബോധവുമുള്ളവരാണ്. അവര്‍ അനുഭവിച്ച തിക്താനുഭവങ്ങളാണ് ആ കുടുംബത്തേ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരോടും സ്ഥലം MLA യോടും അവര്‍ പങ്കുവെച്ചത്. ഈ സംഭവത്തോടെ ജനവികാരം സര്‍ക്കാറിനെതിരെ ശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ട്. ജനവികാരത്തില്‍ നിന്നും ഒളിച്ചോടാനും ജാള്യതയില്‍ നിന്ന് രക്ഷപ്പെടാനുള്ള വില കുറഞ്ഞ തന്ത്രമാണ് CPM ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

ധര്‍ണ സമരം വ്യാപാരി വ്യവസായിഏകോപന സമിതി ജില്ലാ സെക്രട്ടറി അഷ്‌റഫ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. ബെന്നി വി എസ് സ്വാഗതം പറഞ്ഞു. ഇഖ്ബാല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വെണ്ണിയോട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഷുക്കൂര്‍ വി പി, വിജയന്‍ മടക്കിമല, ടീ ജെ ബാബുരാജ്, ബഷീര്‍ എം, അഷ്‌റഫ് വി പി, അബ്ദുല്‍ ഖാദര്‍ മടക്കിമല എന്നിവര്‍ സംസാരിച്ചു. സഫീര്‍ ടി യു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *