മലപ്പുറം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച നാലു വയസ്സുകാരി ലൈബ അമാലിനെ ആദരിച്ചു. ചെറു പ്രായത്തിൽ വിവിധ വ്യക്തികളുടെ പേരുകൾ പറഞ്ഞ് റെക്കോർഡ് തീർക്കുകയാണ് കൈത്തക്കര മാട്ടിൽ മുഹമ്മദ് സരീർ – തോയലിൽ റസ്മില
ഷിറിൻ ദമ്പതികളുടെ മകൾ എം. ലൈബ അമൽ. പ്രശസ്ത വ്യക്തികളെയും വിവിധ വസ്തുക്കളെയും ഇംഗ്ലീഷിൽ തെറ്റില്ലാതെ ഓർത്തു പറഞ്ഞാണ് കുട്ടി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പള്ളത്ത് മുസ്തഫ , ഐ. വി. അബ്ദുള്ള കുട്ടി,പൊതു പ്രവർത്തകരായ അടിയാട്ടിൽ അബ്ദു റഹിമാൻ, കുഞ്ഞീൻ കൈത്തക്കര, ജലീൽ തൊട്ടി വളപ്പിൽ എന്നിവർ സംബന്ധിച്ചു.